തിരുവനന്തപുരം: സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ ഫണ്ട് കാലാനുസൃതമായി വർദ്ധിപ്പിക്കുക, പ്രധാനാദ്ധ്യാപകരെ ഉച്ചഭക്ഷണ നടത്തിപ്പ് ചുമതലയിൽ നിന്നൊഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ ഇന്ന് സെക്രട്ടേറിയറ്റ് നടയിൽ നിരാഹാര സത്യഗ്രഹം നടത്തും. രാവിലെ 11.30ന് പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായ അൻവർ സാദത്ത്, മോൻസ് ജോസഫ്, ടി.വി ഇബ്രാഹിം തുടങ്ങിയവർ പങ്കെടുക്കുമെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി ജി. സുനിൽകുമാറും സംസ്ഥാന പ്രസിഡന്റ് പി. കൃഷ്ണപ്രസാദും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |