തിരുവനന്തപുരം: കേന്ദ്ര വൈദ്യുതി നിയമഭേദഗതിക്കെതിരെ നാഷണൽ കോ-ഓർഡിനേഷൻ കമ്മിറ്റി ഒഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനിയേഴ്സിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി പാർക്കിൽ ജനസഭ സംഘടിപ്പിച്ചു.എം.എം.മണി എം.എൽ.എ ഉദ്ഘാടനം ചെയ്തു.കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന ഭാരവാഹി റോസ് വിൽസ് അദ്ധ്യക്ഷത വഹിച്ചു.കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ സജു വിഷയാവതരണം നടത്തി.സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി സുന്ദരംപിള്ള,പെൻഷണേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ബാലകൃഷ്ണപിള്ള,വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായ സനൽകുമാർ.എസ്,ഉണ്ണികൃഷ്ണൻ നായർ.കെ.എസ് തുടങ്ങിയവർ പങ്കെടുത്തു.കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ മേഖലാ കൺവീനർ സുരേന്ദ്രൻ സ്വാഗതവും കോൺട്രാക്ട് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹി നടരാജൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |