SignIn
Kerala Kaumudi Online
Friday, 29 March 2024 5.54 PM IST

ജില്ലാ കേരളോത്സവം 8 മുതൽ 11വരെ മലയിൻകീഴിൽ

dd

മലയിൻകീഴ്: ജില്ലാ പഞ്ചായത്തും യുവജനക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവം 8 മുതൽ 11വരെ മലയിൻകീഴിൽ നടക്കുമെന്ന് വാർത്താസമ്മേളനത്തിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ പറഞ്ഞു. മലയിൻകീഴ് ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, മലയിൻകീഴ് ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ വിവിധ വേദികളിൽ കലാമത്സരങ്ങളും വെള്ളായണി കാർഷിക കോളേജ്,കാട്ടാക്കട പങ്കജകസ്തൂരി ആയുർവേദ കോളേജ് ഗ്രൗണ്ട്,മാറനല്ലൂർ കണ്ടല സ്റ്റേഡിയം,കണ്ടല ഷാസ് ഇൻഡോർ സ്റ്റേഡിയം,മുടവൂർപ്പാറ രാജീവ്ഗാന്ധി നാഷണൽ നീന്തൽക്കുളം എന്നിവിടങ്ങളിൽ കായികമത്സരങ്ങളും നടക്കും. ജില്ലയിലെ 73 ഗ്രാമപഞ്ചായത്തുകളിലെയും 4 മുനിസിപ്പാലിറ്റികളിലെയും തിരുവനന്തപുരം കോർപ്പറേഷനിലെയും അർഹരായ മത്സരാർത്ഥികൾ 4 ദിവസങ്ങളിലായി മാറ്റുരയ്ക്കും. 8ന് തച്ചോട്ടുകാവ് മുതൽ മലയിൻകീഴ് ജംഗ്ഷൻ വരെ നടത്തുന്ന കൂട്ടയോട്ടം മേയർ ആര്യാ രാജേന്ദ്രൻ ഫ്ളാഗ് ഒാഫ് ചെയ്യും. കൂട്ടയോട്ടത്തിന്റെ സമാപനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.ഐ.ബി.സതീഷ്.എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.തുടർന്ന് നാടൻപാട്ട് കലാകാരി പ്രസീത ചാലക്കുടിയുടെ നേതൃത്വത്തിൽ ഫോക്ക് മെഗാഷോയുമുണ്ടാകും. 9ന് ഭരതനാട്യം,മോഹിനിയാട്ടം,കേരളനടനം,കുച്ചുപ്പുടി മത്സരങ്ങളും10ന് നാടോടിനൃത്തം,കഥകളി,ഓട്ടൻതുള്ളൽ,സംഘനൃത്തം,മണിപ്പൂരി,കഥക്, ഒഡീസി മത്സരങ്ങളും 11ന് മോണോ ആക്ട്,മിമിക്രി, കഥാപ്രസംഗം,മൈം മത്സരങ്ങളും നടക്കും. 9ന് കലാമത്സരങ്ങളുടെ ഉദ്ഘാടനം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ മന്ത്രി അഡ്വ.ജി.ആർ.അനിൽ നിർവഹിക്കും.11ന് വൊക്കേഷണൽ സ്കൂൾ ഒാഡിറ്റോറിയത്തിൽ നടക്കുന്ന സമാപനസമ്മേളനം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.ഐ.ബി.സതീഷ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.ജി.സ്റ്റീഫൻ എം.എൽ.എ സമ്മാനവിതരണം നിർവഹിക്കും.ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ വിളപ്പിൽ രാധാകൃഷ്ണൻ,എം.ജലീൽ,യുവജന ക്ഷേമ ബോർഡ് കോഓർഡിനേറ്റർ ആർ.എസ്.ചന്ദ്രികാദേവി,അനിൽ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM, MALYINKIL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.