തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ആദ്യമായി ഒരു സ്ത്രീ നാടക സംഘം ദേശീയ സ്ത്രീ നാടകോത്സവം സംഘടിപ്പിക്കും.നിരീക്ഷ സ്ത്രീ നാടകവേദിയാണ് വാർഷികാഘോഷം പ്രമാണിച്ച് 23, 24, 25 തീയതികളിൽ വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ 14 സ്ത്രീ സംവിധായകരുടെ വിവിധതരത്തിലുള്ള നാടകങ്ങൾ ഉൾപ്പെടുത്തിയ നാടകോത്സവം സംഘടിപ്പിക്കുന്നത്.കേരളത്തിൽ 24 വർഷങ്ങൾക്കു ശേഷമാണ് ഇത്തരമൊരു സംരംഭം വരുന്നതെന്ന പ്രത്യേകതയുമുണ്ട്.കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെയും സംസ്ഥാന സാംസ്കാരിക വകുപ്പിന്റെയും വൈലോപ്പിള്ളി സംസ്കൃതി ഭവന്റെയും കുടുംബശ്രീയുടെയും സഹകരണത്തോടെയാണ് നാടകോത്സവം സംഘടിപ്പിക്കുന്നത്.രാജരാജേശ്വരി,സുധി ദേവയാനി,സുഷമ വിജയലക്ഷ്മി,സോയ തോമസ് എന്നിവരടങ്ങിയ നാലംഗ സംഘമാണ് ഫെസ്റ്റിവലിന് ചുക്കാൻ പിടിക്കുന്നത്.നാടകാവതരണത്തിനൊപ്പം ശില്പശാലയും സെമിനാറുകളും കവിതാവതരണവും സംഗീതപരിപാടികളും അരങ്ങേറും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |