തിരുവനന്തപുരം:ലഹരിക്കെതിരെ ഒരായിരം ഗോൾ എന്ന പ്രചാരണ മുദ്രാവാക്യവുമായി കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള പ്രചാരണ കാമ്പെയിന് തുടക്കമായി. ലോക ഫുട്ബാൾ മത്സരത്തിൽ മുഴുകിയിരിക്കുന്ന കേരള ജനതയിലേക്കും വിശേഷിച്ച് യുവാക്കൾക്കിടയിലേക്കും വിദ്യാർത്ഥികൾക്കിടയിലേക്കും ലഹരിക്കെതിരെയുള്ള പ്രചാരണം എളുപ്പത്തിലെത്തിക്കാൻ ഗോൾ കാമ്പെയിനിലൂടെ കഴിയുമെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.എസ്.ശരത്ചന്ദ്രൻ പറഞ്ഞു. ഒരായിരം ഗോൾ കാമ്പെയിൻ ഉദ്ഘാടനം തിരുവനന്തപുരം എയ്സ് കോളേജിലെയും ഒാൾ സെയിൻസ് കോളേജിലെയും കായികരംഗത്തെ ദേശീയതാരങ്ങളായ അനികേഷ് ജോർജ്,റിഷികേഷ്,കമലേഷ് ബാബു,ഡിലിൻ.വി,സംഗീത,അഖിൽ എന്നിവർ പോസ്റ്റിലേക്ക് ഗോൾ അടിച്ച് നിർവഹിച്ചു. ഇന്ന് സെക്രട്ടേറിയറ്റ് അനക്സ് 2 ന് മുന്നിൽ വൈകിട്ട് 4.15നും ഡിസംബർ 17ന് രാവിലെ 9. 45 മുതൽ 10.30 വരെ സെക്രട്ടേറിയറ്റ് സൗത്ത് ഗേറ്റിന് മുന്നിലും വൈകിട്ട് 4.15 മുതൽ സെക്രട്ടേറിയറ്റ് കാന്റീൻ ഗേറ്റിന് മുന്നിലും ഗോൾ കാമ്പെയിൻ തുടരുമെന്നും സെക്രട്ടേറിയറ്റ് ജീവനക്കാർ, തലസ്ഥാനത്തെ വിവിധ കോളേജുകളിലെ വിദ്യാർത്ഥികൾ,പൊതുജനങ്ങൾ, ജനപ്രതിനിധികൾ,സാംസ്കാരിക നായകർ ഉൾപ്പെടെയുള്ളവർ ഭാഗമാകുമെന്നും അസോസിയേഷൻ പ്രസിഡന്റ് എം.എസ്.ജ്യോതിഷ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |