തിരുവനന്തപുരം:അടച്ചിട്ടിരുന്ന പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം ഇന്ന് മുതൽ നിയന്ത്രണങ്ങളോടെ തുറന്നു പ്രവർത്തിക്കും.പൊന്മുടി പാതയുടെ പുനർനിർമ്മാണ പ്രവർത്തനം നടക്കുന്നതിനാൽ സുരക്ഷാ നിർദ്ദേശം പാലിച്ച് വിനോദ സഞ്ചാരികൾക്ക് സന്ദർശനം നടത്താം.ഓൺലൈൻ ബുക്കിംഗ് സൗകര്യം ലഭിക്കും .സന്ദർശകർ ഇക്കോ ടൂറിസം ഗൈഡുകളുടെയും വനം,പൊലീസ് ഉദ്യോഗസ്ഥരുടെയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |