തിരുവനന്തപുരം: ഡെങ്കിപ്പനി /ചിക്കുൻഗുനിയ നിവാരണ പരിപാടിയുടെ ഭാഗമായി ചെട്ടിവിളാകം കുടുംബാരോഗ്യ കേന്ദ്രത്തിനുകീഴിലുള്ള പ്രദേശങ്ങളിൽ കൊതുക് നശീകരണ പ്രവർത്തനം നടത്തുന്നതിനായി കണ്ടിജന്റ് വർക്കേഴ്സിന്റെ നാല് താത്കാലിക ഒഴിവുകളിലേയ്ക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ചെട്ടിവിളാകം കുടുംബാരോഗ്യ കേന്ദ്രത്തിൽ 23നാണ് ഇന്റർവ്യൂ.യോഗ്യത: ഏഴാം ക്ലാസ്. ബിരുദമുള്ളവർ അപേക്ഷിക്കരുത്. പ്രായപരിധി 18 45 കൊതുക് നശീകരണ പ്രവർത്തനങ്ങളായ ഫോഗിംഗ്, സ്പ്രേയിംഗ് എന്നിവയിൽ പ്രവൃത്തിപരിചയമുള്ളവർക്കും തിരുവനന്തപുരം ജില്ലയിൽ ഉള്ളവർക്കും മുൻഗണന ലഭിക്കും.താല്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസൽ, ബയോഡേറ്റ, തിരിച്ചറിയൽ കാർഡ്, എന്നിവയുടെ പകർപ്പുകൾ എന്നിവ സഹിതം രാവിലെ 9.30ന് ഹാജരാകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |