SignIn
Kerala Kaumudi Online
Thursday, 18 April 2024 9.42 AM IST

ദുരിതാശ്വാസ ക്യാമ്പിൽ ക്രിസ്‌മസ് ആഘോഷിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: വലിയതുറ സിമെന്റ് ഗോഡൗണിലെ ദുരിതാശ്വാസ ക്യാമ്പിൽ മത്സ്യത്തൊഴിലാളികൾക്കൊപ്പം ക്രിസ്‌മസ് ആഘോഷിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഗോഡൗണിൽ കഴിയുന്ന മുഴുവൻ കുടുംബങ്ങൾക്കും അരിയും പലവ്യഞ്ജന സാധനങ്ങളും ഉൾപ്പെടെയുള്ള ക്രിസ്‌മസ് കിറ്റുമായാണ് അദ്ദേഹമെത്തിയത്.

മത്സ്യത്തൊഴിലാളികൾക്കൊപ്പം കേക്ക് മുറിച്ച ശേഷമാണ് പ്രതിപക്ഷ നേതാവ് മടങ്ങിയത്. ഈ വർഷത്തെ ക്രിസ്‌മസ് വിരുന്ന് പൂർണമായും ഒഴിവാക്കിയാണ് മത്സ്യത്തൊഴിലാളികളെ സഹായിക്കാനും അവർക്കൊപ്പം ക്രിസ്‌മസ് ആഘോഷിക്കാനും പ്രതിപക്ഷ നേതാവ് തീരുമാനിച്ചത്.

ഗോഡൗണിൽ കഴിയുന്നവരുടെ അവസ്ഥ സഹിക്കാൻ കഴിയില്ല. മനസിൽ ആ പാവങ്ങളുടെ ദുരിത ജീവിതമാണ് നിറയുന്നത്. അതുകൊണ്ടാണ് ക്രിസ്‌മസ് ഇവിടെ ആഘോഷിക്കാൻ തീരുമാനിച്ചതെന്ന് വി.ഡി. സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

മത്സ്യത്തൊഴിലാളികൾക്കും പാർശ്വവത്ക്കരിക്കപ്പെട്ടവർക്കും നീതി നേടിക്കൊടുക്കുംവരെ നിയമസഭയിലും പുറത്തും പ്രതിപക്ഷം പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം. വിൻസന്റ് എം.എൽ.എ, വി.എസ്. ശിവകുമാർ തുടങ്ങിയവരും പ്രതിപക്ഷ നേതാവിനൊപ്പമുണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.