തിരുവനന്തപുരം:പാൽക്കുളങ്ങര എൻ.എസ്.എസ് കരയോഗ വാർഷിക പൊതുയോഗവും കുടുംബസംഗമവും തിരവനന്തപുരം താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.സംഗീത് കുമാർ ഉദ്ഘാടനം ചെയ്തു.മന്നം ജയന്തി സംഗീതാത്സവം ഉദ്ഘാടനവും എൻഡോവ്മെന്റ് വിതരണവും നടന്നു. കരയോഗം പ്രസിഡന്റ് വി.എസ്.കെ.നായർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി അഡ്വ.എം.കേശവൻകുട്ടിനായർ,യൂണിയൻ വൈസ് പ്രസിഡന്റ് എം. കാർത്തികേയൻ നായർ,മേഖലാ കൺവീനർ ടി.ജയകുമാർ,കരയോഗം ട്രഷറർ എ.പ്രേംകുമാർ,വനിതാസമാജം പ്രസിഡന്റ് ജി.ജയാദേവി,സെക്രട്ടറി പ്രിയാ കാരണവർ,വൈസ് പ്രസിഡന്റ് എസ്.വിജയകുമാരി,എസ്.കൃഷ്ണകുമാരി,വി.ചന്ദ്രശേഖരൻ നായർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |