തിരുവനന്തപുരം: ബാലസംഘം വഞ്ചിയൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലസംഘം രൂപീകരണദിനമായ ഇന്നലെ പേട്ട രാജേന്ദ്ര മൈതാനത്ത് നടന്ന ബാലദിന ഘോഷയാത്രയും പേട്ട പങ്കജാക്ഷൻ മെമ്മോറിയൽ ഓപ്പൺ എയർ ആഡിറ്റോറിയത്തിൽ നടന്ന പൊതുയോഗവും കവി ഗിരീഷ് പുലിയൂർ ഉദ്ഘാടനം ചെയ്തു. ബാലസംഘം വഞ്ചിയൂർ ഏരിയ കമ്മിറ്റി പ്രസിഡന്റ് അനുജ എസ്.കുമാർ അദ്ധ്യക്ഷയായി. പ്രേമൻ തോപ്പിൽ, നയൻരാജ് .പി.ബി, കെ.കൃഷ്ണകുമാർ, സുധീർ എസ്.എച്ച്, കാർത്തികേയൻ, സുദർശനൻ .ഡി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |