തിരുവനന്തപുരം:ബാറ്റിൽഡോർ ബാഡ്മിന്റൺ കോച്ചിംഗ് അക്കാഡമിയുടെ നേതൃത്വത്തിൽ നടത്തുന്ന ഓൾ കേരള സബ് ജൂനിയർ ബാഡ്മിന്റൺ മത്സരം ഇന്ന് രാവിലെ 11ന് വെള്ളയമ്പലം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വി.കെ.പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്ന് ബാറ്റിൽഡോർ അക്കാഡമി പ്രസിഡന്റ് നെൽസൺ ഷോബൽ പ്രസ് ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു.മത്സരത്തിൽ ആദ്യ നാല് സ്ഥാനം കരസ്ഥമാക്കുന്നവർക്ക് ട്രോഫിയും സർട്ടിഫിക്കറ്റും,ക്യാഷ് അവാർഡും നൽകും.വാർത്താസമ്മേളനത്തിൽ അക്കാഡമിയുടെ സെക്രട്ടറി ഹണി എസ്.ആർ, ഓർഗനൈസിംഗ് സെക്രട്ടറി ഹരികുമാർ.എ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |