SignIn
Kerala Kaumudi Online
Saturday, 20 April 2024 3.50 AM IST

കിഴങ്ങ് വർഗങ്ങളുടെ മൂല്യവർദ്ധന; പ്രായോഗിക പരിശീലനം

തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്‌മെന്റ് നടത്തുന്ന ആഗ്രോ ഇൻക്യുബേഷൻ ഫോർ സസ്‌റ്റൈയ്‌നബിൾ എന്റർപ്രണർഷിപ്പ് പദ്ധതിയുടെ ഭാഗമായി കിഴങ്ങ് വർഗങ്ങളുടെ മൂല്യ വർദ്ധിത ഉത്പന്നങ്ങളിൽ പ്രായോഗിക പരിശീലനം നൽകും. ശ്രീകാര്യം കേന്ദ്ര കിഴങ്ങ് വർഗ ഗവേഷണ കേന്ദ്രത്തിൽ ജനുവരി 3 മുതൽ 11 വരെയാണ് പരിശീലനം. ചെറുകിട സംരംഭകർക്ക് ആരംഭിക്കാൻ കഴിയുന്ന കിഴങ്ങുവർഗ വിളകളിലെ നൂതന സാങ്കേതിക വിദ്യകൾ, ഉത്പന്നത്തിന്റെ ഗുണമേന്മ വിലയിരുത്തൽ, കിഴങ്ങുവിളകളിൽ നിന്നുള്ള പാസ്ത ന്യൂഡിൽസ് തുടങ്ങിയ ഉത്പന്നങ്ങളിൽ പരിശീലനം, സംരംഭകർ അറിഞ്ഞിരിക്കേണ്ട ബിസിനസിന്റെ നിയമ വശങ്ങൾ, ബാങ്കിൽ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾ, വിജയിച്ച സംരംഭകന്റെ അനുഭവം പങ്കിടൽ തുടങ്ങിയവയാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയത്. 1,770 രൂപയാണ് ഫീസ്. 20 പേർക്ക് പങ്കെടുക്കാം. ഫോൺ: 04842532890, 2550322, 7012376994.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.