ആറ്റിങ്ങൽ: കെ.എസ്.ആർ.ടി.സി ബസിൽ യാത്രക്കാരൻ മറ്റു യാത്രക്കാരെ ആക്രമിക്കുകയും ബസിന്റെ ചില്ല് എറിഞ്ഞുടയ്ക്കുകയും ചെയ്തു. കണിയാപുരത്ത് നിന്ന് കയറിയ യാത്രക്കാരനാണ് അക്രമാസക്തനായത്. ഇയാൾ ബഹളമുണ്ടാക്കുകയും മറ്റുള്ളവരെ ശല്യം ചെയ്യുകയുമായിരുന്നു. ഇത് ചോദ്യംചെയ്ത രണ്ടുയാത്രക്കാരെ ഇയാൾ ബസിൽ വച്ച് മർദ്ദിച്ചു. തുടർന്ന് ആറ്റിങ്ങൽ സ്റ്റാൻഡിൽ എത്തിയപ്പോൾ ബസിൽ നിന്ന് ഇറങ്ങിയ ഇയാൾ ബസിന്റെ ചില്ല് എറിഞ്ഞുടയ്ക്കുകയായിരുന്നു. ഉടൻതന്നെ യാത്രക്കാരും ജീവനക്കാരും ചേർന്ന് ഇയാളെ പിടികൂടി സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിൽ എത്തിച്ചു. ഇവിടെ വച്ചും ഇയാൾ അക്രമാസക്തനായി. വിവരമറിയിച്ചതിനെ തുടർന്നെത്തിയ ആറ്റിങ്ങൽ പൊലീസ് ഇയാളെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |