തിരുവനന്തപുരം: ഭരതനാട്യം നർത്തകർക്ക് അഭിനയത്തിന്റെ അപൂർവ സാദ്ധ്യതകൾ പരിചയപ്പെടുത്തുന്ന ദ്വിദിന വർക്ക് ഷോപ്പുമായി നർത്തകി രാജശ്രീ വാര്യർ.പുളിയറക്കോണം മിയാവാക്കി മാതൃകാ നേച്ചർ ലാബിലെ തുറന്ന വേദിയിൽ 28,29 തീയതികളിൽ നടക്കുന്ന 'കഥ' എന്ന വർക്ക്ഷോപ്പിൽ ഭരതനാട്യത്തിൽ പ്രാഥമിക പഠനമെങ്കിലും പൂർത്തിയാക്കിയ 50ൽ താഴെ ആളുകൾക്കാണ് പ്രവേശനം.ഓൺലൈൻ ആയും നേരിട്ടും പങ്കെടുക്കാവുന്ന ഈ ഹൈബ്രിഡ് വർക്ക്ഷോപ്പിൽ കർണാടക സംഗീതത്തിലെ അന്നമാചാര്യ കൃതികളിൽ ഒന്നാണ് പഠിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ്: www.natyasutra.com ഫോൺ: 94464 06749.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |