തിരുവനന്തപുരം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലയിൽ നടത്തിവരുന്ന കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായിരിക്കവേ മരണപ്പെട്ട കുടുംബങ്ങൾക്ക് ഒരു കുടുംബത്തിന് പത്തുലക്ഷം രൂപ വീതം നൽകുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം 25ന് കിഴക്കേകോട്ട രാജധാനി ഓഡിറ്റോറിയത്തിൽ മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി വൈ.വിജയൻ,ട്രഷറർ ധനീഷ് ചന്ദ്രൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.വാസുദേവൻ വയനാട്,അഹമ്മദ് ഷെറീഫ് കാസർകോട് തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |