നെടുമങ്ങാട്: പരിശോധനയ്ക്കെത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ
ഹോട്ടൽ ഉടമയ്ക്കും സി.ഡി.എസ് ചെയർപേഴ്സണായ ഭാര്യയ്ക്കുമെതിരെ നെടുമങ്ങാട് പൊലീസ് കേസെടുത്തു. വാളിക്കോട് നസീർ ഹോട്ടൽ ഉടമ നസിറുദ്ദീനും ഭാര്യ റീജയ്ക്കുമെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. ഭക്ഷ്യസുരക്ഷാ ലൈസൻസില്ലാതെ പ്രവർത്തിച്ച ഹോട്ടൽ പൂട്ടാൻ നിർദ്ദേശിച്ചതിനായിരുന്നു ഭീഷണിയും അസഭ്യവർഷവും. നെടുമങ്ങാട്,ആറ്റിങ്ങൽ സർക്കിളുകളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പരിശോധനയിൽ പൂപ്പൽ പിടിച്ച ഭക്ഷ്യോത്പന്നങ്ങളും പഴകിയ പാലും കണ്ടെത്തി. ആളെ കൂട്ടി ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തി ഭീഷണിപ്പെടുത്തുകയും അസഭ്യവർഷത്തോടെ കൈയേറ്റം ചെയ്തെന്നുമാണ് പരാതി. കണ്ടാലറിയാവുന്ന ഒരാൾക്കുമെതിരെ കേസെടുത്തിട്ടുണ്ട്. എന്നാൽ ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയിട്ടില്ലെന്ന് റീജ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |