തിരുവനന്തപുരം: മാദ്ധ്യമ മേഖല പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തിൽ പുതിയ തലമുറയിലെ മാദ്ധ്യമ പ്രവർത്തകർക്ക് വഴികാട്ടികളാകേണ്ടവരാണ് സീനിയർ ജേർണലിസ്റ്റുകളെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സീനിയർ ജേർണലിസ്റ്റ് ഫോറം- കേരള ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പുതുവത്സര സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എം.പി അച്യുതൻ അദ്ധ്യക്ഷത വഹിച്ചു.കേക്ക് മുറിച്ചാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്.കെ.എസ് ശബരീനാഥൻ എം.എൽ.എ,ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്, മുതിർന്ന മാദ്ധ്യമ പ്രവർത്തകരായ മാധവൻ,വിജയകുമാർ,അബ്ദുൾ വഹാബ്,എം.ജി രാധാകൃഷ്ണൻ,ഗൗരീദാസൻ നായർ, സീനിയർ ജേർണലിസ്റ്റ് ഫോറം പ്രസിഡന്റ് ടി. ശശിമോഹൻ,സെക്രട്ടറി കെ.അജിത്കുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |