SignIn
Kerala Kaumudi Online
Thursday, 18 April 2024 11.46 PM IST

പുസ്തകങ്ങളുടെ കൈമാറ്റവും സമ്മാനാർഹർക്കുള്ള അനുമോദനവും

books-kimaral

മണ്ണംപേട്ട: നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി കെ.കെ. രാമചന്ദ്രൻ എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും വട്ടണാത്ര മഹാത്മാ വായനശാലയ്ക്ക് അനുവദിച്ച പുസ്തകങ്ങളുടെ കൈമാറ്റവും കേരളോത്സവം സംസ്ഥാന ജില്ലാ തലത്തിൽ സമ്മാനാർഹരായ മഹാത്മാ ക്ലബ്ബിന്റെ താരങ്ങൾക്കുള്ള അനുമോദനവും നടത്തി. കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാതലത്തിൽ മികച്ച മൂന്നാമത് ക്ലബ്ബായി തിരഞ്ഞെടുക്കപ്പെട്ട മഹാത്മാ ക്ലബ് ഭാരവാഹികളെയും പ്രവർത്തകരെയും ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. പ്രിൻസ് അനുമോദിച്ചു. വായനശാലാ പ്രസിഡന്റ് കെ. വിജീഷ് കുമാർ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം. ചന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ ഷൈലജ നാരായണൻ, പി.എസ്. പ്രീജു, സജന ഷിബു, വട്ടണാത്ര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി.കെ. ആനന്ദകുമാരൻ, സെക്രട്ടറി എം.സി. സന്ദീപ്, ജോയിന്റ് സെക്രട്ടറി കെ.ആർ. വിനൂപ് എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.