SignIn
Kerala Kaumudi Online
Thursday, 25 April 2024 4.56 AM IST

ആർക്ടിക് രംഗാവതരണം മലയാള നാടകത്തിന് വ്യത്യസ്ത അനുഭവം: പി.ജെ. ഉണ്ണിക്കൃഷ്ണൻ

1

തൃശൂർ: ആർക്ടിക് നാടകത്തിലെ രംഗാവതരണം മലയാള നാടകത്തിന് വ്യത്യസ്ത അനുഭവം പകരുന്നുവെന്ന് പ്രമുഖ നാടകനടൻ പി.ജെ. ഉണ്ണിക്കൃഷ്ണൻ. നാടകത്തിലെ ചെറിയ ചലനങ്ങളിൽ പോലും പുതുമ നൽകി ഓരോ പ്രേക്ഷകനും സ്വയം നാടകത്തിൽ അലിയുന്ന അനുഭവമാണ് ആർക്ടിക് സമ്മാനിക്കുന്നത്. പരമ്പരാഗത ശൈലിയിൽ നിന്ന് മലയാള നാടകത്തിൽ വേറിട്ട കാഴ്ചകളേകുന്ന സംവിധായകനാണ് കെ.ആർ. രമേഷെന്നും അദ്ദേഹം പറഞ്ഞു.

പതിമൂന്നാം നാടകോത്സവത്തിൽ രംഗാവതരണം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ ആർക്ടിക് നാടകത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് പി.ജെ ഉണ്ണിക്കൃഷ്ണൻ. കെ.ആർ. രമേഷ് സംവിധാനം ചെയ്ത ആർക്ടിക് അവതരണത്തോടെയാണ് കഴിഞ്ഞ ദിവസം ഫാവോസ് തീയേറ്റർ ഉണർന്നത്.

കുട്ടനാടൻ കർഷകന്റെ അബോധതലത്തിൽ ഉറങ്ങിക്കിടക്കുന്ന ചിന്തകളിലൂടെയുള്ള യാത്രയാണ് നാടക പശ്ചാത്തലം. ഓർമകളുടെ ലോകത്തിൽ നിന്ന് ആക്ഷേപഹാസ്യ രൂപത്തിലേക്ക് നാടകം വഴിമാറുന്നതോടെ ദുരന്തത്തിലേക്ക് നീങ്ങുന്നതാണ് പ്രമേയം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.