ചേലക്കര: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജില്ലാ തലത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചതിനുള്ള മഹാത്മ പുരസ്കാരത്തിന് പാഞ്ഞാൾ പഞ്ചായത്ത് അർഹമായി. 86 പഞ്ചായത്തുകളിൽ പാഞ്ഞാൾ പഞ്ചായത്താണ് ജില്ലയിൽ മുൻപിൽ.
തൊഴിൽ ദിനം സൃഷ്ടിക്കുന്നതിന് പുറമെ പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് വ്യക്തിഗത ആനുകൂല്യങ്ങൾ നൽകിയുള്ള പ്രവർത്തനങ്ങൾക്കും മുൻതൂക്കം നൽകി. അടിസ്ഥാന സൗകര്യ വികസനത്തിനായി ഗ്രാമീണ റോഡുകളും 2 അംഗൻവാടികളും നിർമ്മിച്ചു. തോടിന്റെ ഇരുവശങ്ങളിലും കയർ ഭൂവസ്ത്രം ഉപയോഗിച്ച് പാർശ്വഭിത്തി സംരക്ഷിച്ചു.
പൊതു കുളങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടുള്ള പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാകാൻ തൊഴിലുറപ്പ് പദ്ധതിയെ ഉപയോഗപ്പെടുത്തിയതാണ് പുരസ്കാരത്തിലേക്ക് നയിച്ചത്.
പഞ്ചായത്തിൽ തൊഴിലുറപ്പ്
മറ്റ് ആനുകൂല്യങ്ൾ നൽകിയത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |