തൃശൂർ: രാജ്യത്തെ കന്നുകാലികളുടെ വിവരങ്ങൾ ഡിജിറ്റലായി ശേഖരിക്കുന്നതിനുള്ള നാഷണൽ ഡിജിറ്റലൈസേഷൻ ലൈവ്സ്റ്റോക് മിഷൻ പദ്ധതി ഏപ്രിൽ മുതൽ രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് കേന്ദ്ര മൃഗസംരക്ഷണക്ഷീരവികസനവകുപ്പ് സെക്രട്ടറി ആർ.കെ. സിംഗ് . തൃശൂരിൽ ക്ഷീരസംഗമത്തോട് അനുബന്ധിച്ച് മിൽമ സംഘടിപ്പിച്ച 'ഇന്ത്യൻ ഡയറി ഇൻഡസ്ട്രി, വിഷൻ 2023' ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള കോ- ഓപറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ചെയർമാൻ കെ.എസ്. മണി, ഡോ. എ. കൗശിഗൻ, ഡോ. എം.ആർ. ശശീന്ദ്രനാഥ്, എം.ടി. ജയൻ, എൻ. ഭാസുരാംഗൻ, ആസിഫ് കെ. യൂസഫ്, അജിത് കുമാർ .കെ, ഡോ. എസ്.എൻ. രാജകുമാർ എന്നിവർ സെമിനാറിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |