തിരുവില്വാമല: തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഇന്ന് ആഘോഷിക്കും. ക്ഷേത്രത്തിൽ രാവിലെ അഞ്ചിന് നിർമാല്യദർശനം, നങ്ങ്യാർകൂത്ത്, ശ്രീ വില്വാദ്രിനാഥ സംഗീതോത്സവം, പത്തിന് പ്രശസ്ത സംഗീതജ്ഞർ നയിക്കുന്ന ത്യാഗരാജ പഞ്ചരത്ന കീർത്തനാലാപനം, നൃത്തനൃത്യങ്ങൾ, 12:30ന് തിരുവാതിരക്കളി, 2.30ന് നൃത്തനൃത്യങ്ങൾ, 4.30ന് സംഗീത കച്ചേരി, ആറിന് ഭക്തി സംഗീതസന്ധ്യ, ഒമ്പതിന് നൃത്തനൃത്യങ്ങൾ, തായമ്പക, പത്തിന് ഇരട്ട തായമ്പക,11ന് ഇരട്ടത്തായമ്പക തുടർന്ന് ശീവേലി എഴുന്നള്ളിപ്പ്, മേളം, പഞ്ചവാദ്യം, നാദസ്വരം, വിളക്കാചാരം. നാളെ രാവിലെ പത്തിന് ദ്വാദശി ഊട്ടോടെ 2023ലെ ഏകാദശി ഉത്സവത്തിന് പരിസമാപ്തിയാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |