ചാലക്കുടി: മികച്ച പഞ്ചായത്തിനുള്ള സർക്കാർ സ്വാരാജ് ട്രോഫി പുരസ്കാരം കൊരട്ടി പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും ചേർന്നു ഏറ്റുവാങ്ങി. ട്രോഫിക്കു പുറമെ പത്ത് ലക്ഷം രൂപയും ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിൽ നിന്നാണ് പ്രസിഡന്റ് പി.സി. ബിജു, സെക്രട്ടറി എൻ.എസ്. ജ്യോതിഷ്കുമാർ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങിയത്. ജില്ലയിൽ രണ്ടാം സ്ഥാനമാണ് പഞ്ചായത്ത് കരസ്ഥമാക്കിയത്. നാല് മാസത്തിനിടെ കൊരട്ടി നേടുന്ന നാലാമത്തെ പുരസ്കാരമാണിത്. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ഷാജി, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാന്മാരായ അഡ്വ. കെ.ആർ. സുമേഷ്, കുമാരി ബാലൻ, നൈനു റിച്ചു, പഞ്ചായത്ത് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |