തൃശൂർ : മൂന്ന് സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ ആഹ്ലാദം പ്രകടിപ്പിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം. ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി സമാപിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി.രമേശ്, പി.സുധീർ, ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാർ, സർജു തൊയക്കാവ്, രവികുമാർ ഉപ്പത്ത്, ജസ്റ്റിൻ ജേക്കബ്, കെ.ആർ. ഹരി, എൻ.ആർ.റോഷൻ, വി.ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ, പൂർണിമ സുരേഷ്, വിനോദ് പൊള്ളാഞ്ചേരി, അജയഘോഷ്, സുജയ് സേനൻ, രഘുനാഥ് സി.മേനോൻ എന്നിവർ നേതൃത്വം നൽകി. സമാപന യോഗത്തിൽ മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ സംസാരിച്ചു.
വികസനത്തിന് അനുകൂലമായ ജനവിധിയാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഉണ്ടായത്. സി.പി.എം ഭരണത്തിൽ മുരടിച്ച കേരളത്തിന് ത്രിപുരയിലുണ്ടായ മാറ്റം മാതൃകയാണ്.
- പ്രകാശ് ജാവ്ദേക്കർ, ബി.ജെ.പി ദേശീയ വക്താവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |