തൃശൂർ : തിരുവമ്പാടി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി. തന്ത്രിമാരായ പുലിയന്നൂർ ജയന്തൻ നമ്പൂതിരിപ്പാട്, പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാട്, മേൽശാന്തിമാരായ വടക്കേടത്ത് കപ്ലിങ്ങാട് പ്രദീപ് നമ്പൂതിരി, പൊഴിച്ചൂർ ദിനേശൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലാണ് കൊടിയേറ്റം നടന്നത്. തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് സുന്ദർമേനോൻ, സെക്രട്ടറി കെ.ഗിരീഷ് കുമാർ എന്നിവർ നേതൃത്വം നൽകി. പത്തിനാണ് ആറാട്ട്.
ഉത്സവ ദിവസങ്ങളിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1.30 വരെയും കൗസ്തുഭം ഓഡിറ്റോറിയത്തിൽ പ്രസാദ ഊട്ട് നടക്കും. സഹസ്രകലശത്തോടെയുള്ള ദ്രവ്യകലശത്തിന് സമാപനം കുറിച്ച് ഇന്നലെ ബ്രഹ്മകലശാഭിഷേകവും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |