SignIn
Kerala Kaumudi Online
Friday, 29 March 2024 4.15 AM IST

കെ.പി. ശശി അനുസ്മരണം

1

തൃശൂർ: സംഘാടകൻ, ഡോക്യുമെന്ററി സംവിധായകൻ, ചിത്രകാരൻ, കാർട്ടൂണിസ്റ്റ് തുടങ്ങി വിവിധ രംഗങ്ങളിൽ പ്രതിഭ തെളിയിച്ച കെ.പി. ശശിയുടെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ കൂട്ടായ്മ 14നു സാഹിത്യ അക്കാഡമിയിൽ 'റിമെംബറിംഗ് കെ.പി. ശശി ലൈഫ്, ആർട്ട്, ആക്ടിവിസം' സമ്മേളനം നടത്തും. 9.30ന് ശശിയുടെ കാർട്ടൂണുകളുടെയും ചിത്രങ്ങളുടെയും പ്രദർശനം റാഞ്ചിയിൽ നിന്നുള്ള ആക്ടിവിസ്റ്റും സംവിധായകനുമായ മേഘനാഥ് ഉദ്ഘാടനം ചെയ്യും. പത്തിന് റോണക് സിംഗ് സംവിധാനം ചെയ്ത ശശിയുടെ ഓർമ്മച്ചിത്ര പ്രദർശനത്തോടെ ചടങ്ങ് ആരംഭിക്കും. അനുസ്മരണ സമ്മേളനം മേധാ പട്കർ ഉദ്ഘാടനം ചെയ്യും. വൈകിട്ട് സംഗീത പരിപാടിയും ഗസൽ സംഗീതവും നടക്കുമെന്ന് സംഘാടക സമിതി ചെയർപഴ്‌സൺ അൻവർ അലി, പ്രോഗ്രാം കോ - ഓർഡിനേറ്റർ ശരത് ചേലൂർ, ഫാ. ബെന്നി ബെനഡിക്ട്, പോളച്ചൻ കാട്ടൂക്കാരൻ, ഹരോൾഡ് ആന്റണി എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.