തൃശൂർ: കൺസ്യൂമർ ഫെഡറേഷൻ ഓഫ് ഇന്ത്യ 15ന് രാവിലെ പത്തിന് തൃശൂർ പ്രസ് ക്ലബ് ഹാളിൽ ലോക ഉപഭോക്തൃദിനം ആചരിക്കും. മുൻ ഇന്ത്യൻ ഫുട്ബോൾ താരം സി.വി. പാപ്പച്ചൻ ഉദ്ഘാടനം ചെയ്യും. സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ (രാഷ്ട്രമിത്ര), മാദ്ധ്യമപ്രവർത്തകൻ മോഹൻദാസ് പാറപ്പുറത്ത് (ദേശമിത്ര), അഡ്വ. പി.പി. ഗീത, മേരി ജോൺ, ഡോ. എ.ടി. മാത്യു, ഡോ. എ. വിശ്വനാഥൻ (മാന്യമിത്ര) എന്നിവർക്കു സംഘടനയുടെ മിത്ര അവാർഡുകൾ സാഹിത്യകാരൻ വൈശാഖൻ സമ്മാനിക്കുമെന്ന് ചെയർമാൻ പ്രൊഫ. പുന്നയ്ക്കൽ നാരായണൻ, വൈസ് ചെയർമാൻ കെ.എ. ഗോവിന്ദൻ, ജോയിന്റ് സെക്രട്ടറി കെ. നന്ദകുമാർ, ട്രഷറർ ജോർജ് തോമസ്, പ്രോഗ്രാം കോ- ഓർഡിനേറ്റർ ജോൺസൺ കുന്നംപിള്ളി എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |