SignIn
Kerala Kaumudi Online
Friday, 29 March 2024 2.17 AM IST

തപസ്യ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി സ്മാരക പുരസ്‌കാരം സി. ഉണ്ണിക്കൃഷ്ണനും കെ.കെ. യതീന്ദ്രനും

1

തൃശൂർ: തപസ്യ കലാസാഹിത്യ വേദിയുടെ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി സ്മാരക കഥ, കവിത മത്സരത്തിൽ സി. ഉണ്ണിക്കൃഷ്ണനും കെ.കെ. യതീന്ദ്രനും വിജയികളായി. തിലകൻ കാര്യാട്ടുകരയും ജിതിൻ ഉദയകുമാറും കഥാമത്സരത്തിലും ഡോ. വി.വി. ജിജിയും ശോഭ ജി. ചേലക്കരയും കവിതാ മത്സരത്തിലും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പ്രൊഫ. പി.ജി. ഹരിദാസ്, ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണൻ, കല്ലറ അജയൻ, രജനി സുരേഷ് എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര നിർണയം നടത്തിയത്. തപസ്യയുടെ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് 19ന് രണ്ടിന് ഇരിങ്ങാലക്കുട കലാക്ഷേത്രയിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് പ്രസിഡന്റ് ശ്രീജിത്ത് മൂത്തേടത്ത്, ജനറൽ സെക്രട്ടറി ടി.എസ്. നീലാംബരൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.