വെള്ളിക്കുളങ്ങര : കുട്ടികളിൽ നാടൻ കലാപഠന താല്പര്യം വളർത്താനും, അറിവ് നേടാനുമായി, തൃശൂർ ജില്ലാ പഞ്ചായത്തും, പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച സമേതം നാട്ടുപൊലിമയുടെ കൊടകര ബ്ലോക്ക് തല ദ്വിദിന ഫോക്ലോർ ശില്പശാല നടത്തി. വെള്ളിക്കുളങ്ങര ഗവ.യു.പി സ്കൂളിൽ നടത്തിയ ശിൽപ്പശാല മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. സമാപന യോഗം മറ്റത്തൂർ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ദിവ്യ സുധീഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രാജു തെക്കൂടൻ അദ്ധ്യക്ഷനായി. വാർഡ് അംഗങ്ങളായ ഷൈബി സജി, ചിത്ര സൂരജ്, പ്രധാനദ്ധ്യാപിക വി.ജെ.സൈബി, എ.ഇ.ഒ ഷമീം, നിസ, ബി.പി.സി വി.ബി സിന്ധു എന്നിവർ സംസാരിച്ചു. വിവിധ വിദ്യാലയങ്ങളിൽ നിന്നായി അറുപതോളം കുട്ടികൾ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |