തൃശൂർ: സമൂഹത്തിന്റെ ലഹരി വിപത്തിനെതിരെ പോരാടാൻ വ്യാപാര സമൂഹം ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വർഗീസ്. സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാസമ്മേളനത്തോടനുബന്ധിച്ച് കോർപറേഷൻ ഓഫീസിന് മുന്നിൽ വ്യാപാരി വ്യവസായി സമിതി അംഗങ്ങളുടെ ലഹരി വിരുദ്ധ മനുഷ്യച്ചങ്ങലയും പ്രതിജ്ഞയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ബാബു ആന്റണി അദ്ധ്യക്ഷത വഹിച്ചു. കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ.കണ്ണൻ, പി.കെ.ഷാജൻ, ബിന്നി ഇമ്മട്ടി, കെ.എം.ലെനിൻ, കെ.രവീന്ദ്രൻ, മിൽട്ടൺ ജെ.തലക്കോട്ടൂർ, രാജൻ ഡയമണ്ട്, ജോയ് പ്ലാശ്ശേരി, അഡ്വ.കെ.ആർ.അജിത്ബാബു, എം.എം.ഷൗക്കത്തലി, ജോസ് തെക്കേത്തല, കെ.കേശവദാസ്, സേവ്യർ ചിറയത്ത് പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |