കൊട്ടേക്കാട്: മഴവെള്ളം പാഴാക്കാതെ പൂർണമായും ഭൂമിയിലേക്കിറങ്ങി ജലസ്രോതസുകളെ ശക്തിപ്പെടുത്താൻ സാഹചര്യമൊരുക്കുകയെന്ന സന്ദേശവുമായി നെഹ്റു യുവകേന്ദ്രയും ദേശീയ ജല മിഷനും ചേർന്നുള്ള 'കാച്ച് ദ റെയിൻ' കാമ്പയിന്റെ ഭാഗമായി കൊട്ടേക്കാട് യുവജന കലാസമിതി സൈക്കിൾ റാലി നടത്തി.
മെഡിക്കൽ കോളേജ് പൊലീസ് സി.ഐ പി.പി. ജോയ് ഫ്ളാഗ് ഓഫ് ചെയ്തു. കലാസമിതി പ്രസിഡന്റ് ഡേവിഡ് കണ്ണനായ്ക്കൽ അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗം ജിഷ സുബീഷ് സന്ദേശം നൽകി.
ജനറൽ സെക്രട്ടറി റോബർട്ട് ഡേവിഡ്, വൈസ് പ്രസിഡന്റ് പോൾസൺ ലൂവീസ്, ജെൻസൻ വാഴപ്പിള്ളി, എൻ.ടി. ജെയ്ക്കബ്ബ്, ലിസൻ കോളേങ്ങാടൻ, സി.എൽ. ഇഗ്നേഷ്യസ്, എൻ.എൽ. ലെനിൻ, എൻ.എ. ഷാജു, ജലക്സ് നീലങ്കാവിൽ, അഡ്വ. സജിത് തോമസ് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |