SignIn
Kerala Kaumudi Online
Sunday, 01 September 2024 5.21 AM IST

പൂരനഗരിയിൽ വസന്തം വിരിയിച്ച് പുഷ്‌പോത്സവത്തിന് തുടക്കം

Increase Font Size Decrease Font Size Print Page
1

തൃശൂർ: ട്രിച്ചൂർ അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പുഷ്‌പോത്സവത്തിന് തുടക്കം. മേയർ എം.കെ. വർഗീസ്, പി. ബാലചന്ദ്രൻ എം.എൽ.എ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. കളക്ടർ വി.ആർ. കൃഷ്ണ തേജ, ഡെപ്യൂട്ടി മേയർ എം.എൽ. റോസി, കൗൺസിലർ പൂർണിമ സുരേഷ്, ട്രിച്ചൂർ അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റി ഭരാവാഹികളായ കെ. രാധാകൃഷ്ണൻ, ടി.വി. ചന്ദ്രൻ, വിനോദ് കുറുവത്ത്, അനിൽ പൊറ്റെക്കാട്ട്, സി.എൽ. ജോയ്, സുനിൽ കുന്നത്ത് തുടങ്ങിയവർ സംബന്ധിച്ചു.
ട്രിച്ചൂർ അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയുടെ മുഖ്യ സംഘാടനത്തിൽ കോർപറേഷൻ, കൊച്ചിൻ ദേവസ്വം ബോർഡ്, ജില്ലാ പഞ്ചായത്ത്, കേരള കാർഷിക സർവകലാശാല, സംസ്ഥാന കൃഷി വകുപ്പ്, കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാല, ചേംബർ ഒഫ് കോമേഴ്‌സ് എന്നിവയുടെ സഹകരണത്തോടെയാണ് പുഷ്‌പോത്സവം നടത്തുന്നത്. ഓസ്‌ട്രേലിയ, ജപ്പാൻ, ഇംഗ്ലണ്ട്, ഇന്തോനേഷ്യ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പുഷ്പങ്ങളുടെയും സസ്യങ്ങളുടെയും കേരളത്തിലെ ആദ്യ പ്രദർശനമാണ് ഇത്തവണത്തെ പുഷ്‌പോത്സവം. വിവിധ വിഭാഗങ്ങളിലായി ആയിരത്തിലേറെ ചെടികളുടെ വിപുലമായ ശേഖരമാണ് പ്രദർശനത്തിൽ ഒരുക്കിയിട്ടുള്ളത്. സ്വദേശിയും വിദേശിയുമായ പലതരം ഫലവൃക്ഷങ്ങളുടെ വിഭാഗം കാണികളുടെ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റുന്നതാണ്. വൈവിദ്ധ്യമാർന്ന ഭക്ഷണ, പാനീയ സ്റ്റാളുകളും കുട്ടികൾക്കുള്ള അമ്യൂസ്‌മെന്റ് പാർക്കും പ്രദർശന നഗരിയിൽ ഒരുക്കിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.