തൃശൂർ: ശാസ്ത്രബോധവും മതനിരപേക്ഷ ജനാധിപത്യസംസ്കാരവും പരസ്പരപൂരകമാണെന്നും ഇവ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളിൽ ശാസ്ത്രസമൂഹം മുന്നോട്ടു വരണമെന്നും ശാസ്ത്രജ്ഞകൂട്ടായ്മ. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാശാസ്ത്രാവബോധ സമിതിയാണ് ശാസ്ത്രജ്ഞസംഗമം നടത്തിയത്.
സമകാലീന ഇന്ത്യയിൽ ശാസ്ത്രനിരാസത്തിനും കപടശാസ്ത്ര പ്രചാരണത്തിനും ഭരണകൂടം തന്നെ നേതൃത്വം കൊടുക്കുന്നതിൽ ശാസ്ത്രജ്ഞർ പുറപ്പെടുവിച്ച അഭ്യർത്ഥനയിൽ ആശങ്ക അറിയിച്ചു.
പരിഷത്ത് ജില്ലാ പ്രസിഡന്റ് പ്രൊഫ. സി. വിമല അദ്ധ്യക്ഷയായി.
ഡോ. സി. ജോർജ് തോമസ്, പ്രൊഫ. വി.ആർ. രഘുനന്ദനൻ, ഡോ. കെ.കെ. അബ്ദുള്ള, പ്രൊഫ. ബി. ലക്ഷ്മിക്കുട്ടി, ഡോ. ടി.വി. സജീവ്, പ്രൊഫ. പി.എസ്. വിജോയ്, ഡോ. ജിജി എ. മാത്യു, ഡോ. സി.ആർ. പ്രമോദ്, പ്രൊഫ. കെ.ആർ. ജനാർദനൻ, ഡോ. കെ. വിദ്യാസാഗർ, ഡോ. കാവുമ്പായി ബാലകൃഷ്ണൻ , സി. ബാലചന്ദ്രൻ, ടി.വി. രാജു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |