തൃശൂർ: മോദിയെ ജൂൺ നാലിന് ജനം ചുവപ്പ് കാർഡ് കാണിച്ച് പുറത്താക്കുമെന്ന് ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മോറേലി. ആർ.വൈ.ജെ.ഡി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂൺ 9 ന് തൃശൂരിൽ സംഘടിപ്പിക്കുന്ന എം.പി.വീരേന്ദ്രകുമാർ സ്മൃതി സംഗമത്തിന്റെ സംഘാടക സമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർ.വൈ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് സിബിൻ തേവലക്കര അദ്ധ്യക്ഷനായി. ആർ.ജെ.ഡി ജില്ലാ പ്രസിഡന്റ് ജയ്സൺ മാണി, ആർ.വൈ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി പ്രഭീഷ് ആദിയൂർ, അജി ഫ്രാൻസിസ്, പ്രജീഷ് പാലക്കൽ, റോബർട്ട് ഫ്രാൻസിസ്, ഡെസ്റ്റിൻ താക്കോൽക്കാരൻ, പി.എ.സൈമൺ, ജീജ പി.രാഘവൻ, അശ്വിൻ ഗുരുവായൂർ, ഹനീഫ മതിലകം തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |