തൃശൂർ: കർഷക സംഘത്തിന്റെ നേതൃത്വത്തിൽ നെൽക്കർഷകർ തൃശൂർ കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. വരൾച്ചയുടെ ഭാഗമായി കൃഷിനാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകുക, സംഭരിച്ച നെല്ലിന്റെ വില നൽകാനുള്ളത് ഉടൻ നൽകുക. കാലാവസ്ഥാ വ്യതിയാനം പഠിക്കാൻ സംവിധാനം ഉണ്ടാക്കുക എന്നീ ആവശ്യം ഉന്നയിച്ചായിരുന്നു സമരം. കളക്ടറേറ്റിന് മുന്നിൽ മുൻ സ്പീക്കറും കർഷക സംഘം സംസ്ഥാന പ്രസിഡന്റുമായ എം. വിജയകുമാർ ഉദ്ഘാടനം ചെയ്തു. കർഷക സംഘം ജില്ലാ പ്രസിഡന്റ് പി.ആർ. വർഗീസ് അദ്ധ്യക്ഷനായി. മുരളി പെരുനെല്ലി എം.എൽ.എ, എ.എസ്. കുട്ടി, പി.കെ. ഡേവീസ്, എം.എം. അവറാച്ചൻ, കെ.വി. സജു, പി.ഐ. സാജിത, സെബി ജോസഫ്, എം. ബാലാജി, പി.എ. ബാബു, ഗീത ഗോപി, എം.എൻ. സത്യൻ, ടി.വി. ഹരിദാസ്, ടി.ജി. ശങ്കരനാരായണൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |