ഗുരുവായൂർ: വർഷങ്ങളായി നിർമ്മാണം മുടങ്ങിയ ഗുരുവായൂർ ദേവസ്വം പാഞ്ചജന്യം അനക്സിന്റെ പുനർനിർമ്മാണ പ്രവൃത്തികൾക്ക് തുടക്കം. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ നിർമ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, കെ.പി.വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ തുടങ്ങിയവർ പങ്കെടുത്തു. രണ്ട് കിടക്കകളോട് കൂടിയ 52 മുറികൾ, 20 പേരെ ഉൾകൊള്ളുന്ന ഡോർമിറ്ററി എന്നിവ ചേരുന്നതാണ് പാഞ്ചജന്യം അനക്സ് മന്ദിരം. 5.53 കോടി രൂപയാണ് നിർമ്മാണത്തിന് ചിലവ് പ്രതീക്ഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |