തൃശൂർ: വിദ്യാഭ്യാസ വകുപ്പിൽ താത്കാലിക അദ്ധ്യാപക നിയമനങ്ങൾ സ്കൂൾ പി.ടി.എകൾ വഴി മാത്രം നടത്താനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുമ്പിൽ ധർണ്ണ നടത്തി. ഇത്തരം നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാക്കണമെന്നും ആവശ്യപ്പെട്ടു. അംഗീകൃത സർക്കാർ ഏജൻസികൾ വഴിയല്ലാതെയുള്ള നിയമനങ്ങളിൽ സംസ്ഥാനത്തെ പട്ടികജാതി, വർഗ്ഗക്കാർക്ക് അർഹമായ പ്രാതിനിദ്ധ്യം ലഭിക്കില്ല. മാസങ്ങളായി മുടങ്ങിയ പട്ടികജാതി വിദ്യാർത്ഥികളുടെ ഇ ഗ്രാൻഡ് അനുവദിക്കണം. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി.എൻ.പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സതീഷ് അപ്പുക്കുട്ടൻ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ഹരിഹരൻ പുന്നോക്കിൽ, വാസു വള്ളാഞ്ചേരി തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |