തൃശൂർ: ലോക പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി ജൂൺ അഞ്ചിന് കേരള വനഗവേഷണസ്ഥാപനം വിവിധ പ്രവർത്തനങ്ങൾ വിശദീകരിക്കാനും പ്രദർശിപ്പിക്കാനുമായി 'ഓപ്പൺ ഡേ' സംഘടിപ്പിക്കുന്നു. ഓപ്പൺഡേയുടെ ഭാഗമായി വനഗവേഷണ സ്ഥാപനത്തിലെ വന്യജീവി മ്യൂസിയം, സോയിൽ മ്യൂസിയം, വനശാസ്ത്ര ലൈബ്രറി, ഹെർബേറിയം, ഔഷധോദ്യാനം, വിവിധ മാതൃകാ തോട്ടങ്ങൾ, വിത്തുകേന്ദ്രം, ഷഡ്പദോദ്യാനം, അനലിറ്റിക്കൽ ഇൻസ്ട്രുമെന്റേഷൻ കേന്ദ്രം എന്നിവയെല്ലാം സൗജന്യമായി സന്ദർശിക്കാം. പദ്ധതിയുടെ ഭാഗമായി സ്ഥാപനത്തിലെ വിവിധ നഴ്സറികളിൽ ഉത്പാദിപ്പിച്ച ഗുണമേന്മയുള്ള നടീൽവസ്തുക്കൾ മിതമായ നിരക്കിൽ പൊതുജനങ്ങൾക്ക് വാങ്ങാനുള്ള സൗകര്യവുമുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |