SignIn
Kerala Kaumudi Online
Friday, 27 September 2024 2.28 PM IST

ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കും

Increase Font Size Decrease Font Size Print Page
prince

തൃശൂർ: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.സി പരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടിയവരെയാണ് ആദരിക്കുകയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വിദ്യാഭ്യാസ ഉപജില്ല അടിസ്ഥാനമാക്കിയാണ് ആദരം. പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം നാളെ രാവിലെ 10ന് തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. തൃശൂർ ഈസ്റ്റ് ഉപജില്ലയിലെ ഉന്നത വിജയികളെ അന്ന് ആദരിക്കും. ചാലക്കുടി, വലപ്പാട് ഉപജില്ലകളിലും നാളെ സമാന്തരമായി പരിപാടി സംഘടിപ്പിക്കും. മറ്റ് ഉപജില്ലകളിലെ വിജയികളെ 9, 15, 16 തീയതികളിൽ ആദരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR, PRINCE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.