സ്‌നേഹാരാമം പദ്ധതി

Monday 25 May 2026 12:00 AM IST

വല്ലച്ചിറ: സ്‌നേഹാരാമം പദ്ധതിയുടെ ഭാഗമായി വല്ലച്ചിറ പഞ്ചായത്ത് ചാത്തക്കുടം പുലാനിപ്പാടം റോഡിന്റെ ഇരുവശങ്ങളും ശുചീകരിച്ച് ചെണ്ടുമല്ലിച്ചെടികൾ നട്ടുപിടിപ്പിക്കൽ പദ്ധതി വല്ലച്ചിറ പഞ്ചായത്ത് പ്രസിഡന്റ് രമ പ്രകാശൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ സിജോ എടപ്പിള്ളി, സൗമ്യ രജനീഷ്, സുധ നമ്പ്യാർ, കെ.വി. ബിന്ദു, ശരത്ത് ജെ. മേനോൻ, സി.പ്രദീപ് എന്നിവർ പങ്കെടുത്തു. ചാത്തക്കുടം പ്രകാശ് ആർട്‌സ് സ്‌പോർട്‌സ് ക്ലബിന്റെയും വല്ലച്ചിറ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് സ്‌നേഹാരാമം പദ്ധതി നടപ്പിലാക്കുന്നത്. ഏകദേശം 500 ചെണ്ടുമല്ലിത്തൈകൾ നട്ടു.