ബാലവേദി ഏകദിന ക്യാമ്പ്
Monday 25 May 2026 12:00 AM IST
തൃശൂർ: ബാലവേദി മണ്ഡലം കമ്മിറ്റിയുടെ ഏകദിന ക്യാമ്പ് സുനിൽ സുഖദ ഉദ്ഘാടനം ചെയ്തു. ഒളരിക്കര ഗവ. യു.പി സ്‌കൂളിൽ നടന്ന ക്യാമ്പിൽ പി. ബാലചന്ദ്രൻ, വൈശാഖ് അന്തിക്കാട്, അനിൽ പരക്കാട്, അഡ്വ. കെ.ബി. സുമേഷ്, ടി. ഗോപിദാസ്, ബിനോയ് ഷബീർ, ടി.ആർ. അനിൽകുമാർ, കെ.എൻ. രഘു, കെ.എസ്. അജയ് ഘോഷ്, സി.പി. ജയമോഹനൻ, ഷാജു കുണ്ടോളി, സി.ആർ. റോസിലി എന്നിവർ നേതൃത്വം നൽകി. ഭാരവാഹികൾ: ശലഭ ഗോപിനാഥൻ, ജിജി രഘു (രക്ഷാധികാരികൾ), ശ്രീനന്ദ രഘു (കൺവീനർ), ലക്ഷ്മി അമിതാഭ്, ഭരത് ഭവദാസ് (ജോയിന്റ് കൺവീനർമാർ).