
തൃശൂർ: മുണ്ടുപാലം - കുരിയച്ചിറ റോഡിലെ കുരുക്കിന് പരിഹാരം വേണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി കത്തോലിക്ക കോൺഗ്രസ്. കുരിയച്ചിറ സെന്റ് ജോസഫ് ചർച്ച് യൂണിറ്റിന്റെ നേതൃത്വത്തിൽ മുണ്ടുപാലം ജംഗ്ഷനിൽ ജനപ്രതിനിധികളെയും പ്രദേശവാസികളെയും പങ്കെടുപ്പിച്ച് സംഘടിപ്പിച്ച ബഹുജന പ്രതിഷേധ യോഗം കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജേക്കബ് പുലിക്കോട്ടിൽ ഉദ്ഘാടനം ചെയ്തു. ടോണി ചിറ്റിലപ്പിള്ളി അദ്ധ്യക്ഷനായി. ഷോമി ഫ്രാൻസിസ്, ബൈജു വർഗീസ്, ഫാ. ജീസ് അക്കരപറ്റിയേക്കൽ, ഡീക്കൻ ക്രിസ്റ്റിൻ മരിയ, ട്രഷറർ സൈമൺ വടക്കേത്തല, സെബി കോയിക്കര തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
