
തൃശൂർ: ജില്ലാ ഫുട്ബാൾ അസോസിയേഷൻ ചേറൂർ എ.ആർ. ക്യാമ്പ് മൈതാനത്ത് സംഘടിപ്പിച്ച ബി ഡിവിഷൻ ലീഗ് ഫുട്ബാൾ മത്സരത്തിൽ ജില്ലാ പൊലീസ് ഫുട്ബാൾ ടീം ജേതാക്കൾ. ഡെപ്യൂട്ടി കമാൻഡന്റ് കെ.സി. ചന്ദ്രശേഖരൻ ടോഫി വിതരണം ചെയ്തു. സമാപന യോഗത്തിൽ ഡി.എഫ്.എ സെക്രട്ടറി കുര്യൻ മാത്യു, എസ്.ഐമാരായ വിനയചന്ദ്രൻ, പയസ് കുഞ്ഞാപ്പു, സി.കെ. മനോജ് തുടങ്ങിയവർ സംബന്ധിച്ചു. ജില്ലാ പൊലീസ്, റെഡ് സ്റ്റാർ ഇളം തുരുത്തി, റെഡ് സ്റ്റാർ തൃശൂർ, കൈപ്പറമ്പ് പഞ്ചായത്ത്, സിറ്റി ക്ലബ് ചാലക്കുടി തുടങ്ങിയ അഞ്ചു ക്ലബ്ബുകളാണ് ബി ഡിവിഷനിൽ പങ്കെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
