തൃശൂർ: ജില്ലയിലെ പ്രശസ്തമായ നാട്യ ഗുരുകുലങ്ങളിൽ നിന്നും മൂന്നു വയസ് മുതൽ 60 വയസ് വരെ പ്രായമുള്ള നൂറ്റി അമ്പതോളം മത്സരാർത്ഥികൾ പങ്കെടുത്ത ജില്ലാതല അണു കാവ്യ നാട്യോത്സവം സമാപിച്ചു. കവി സോഹൻ റോയ് എഴുതിയ 'അണുമഹാകാവ്യം 1001 ' എന്ന പുസ്തകത്തിലെ കവിതകൾ ആസ്പദമാക്കിയായിരുന്നു മത്സരം. കണ്ണൂർ ശ്രീനിവാസൻ അണുകവിതാനാട്യ കേരള യാത്രയ്ക്ക് ഭദ്രദീപം തെളിച്ചു.
തപസ്യ നാട്യഗൃഹത്തിലെ കെ. ഐശ്വര്യ, അപാരബ്രഹ്മ ആത്മക്ഷേത്രം ഗുരുകുലത്തിലെ ദേവിക ദിലീപ്, കൈലാസനാഥ കലാക്ഷേത്രത്തിലെ വർഷ എസ് നായർ, ഗൗരി ശങ്കര നാട്യകലാക്ഷേത്രത്തിലെ വൈഗ നന്ദൻ, സോന എന്നിവർ വിജയികളായി.
സംസ്ഥാന ദേശീയ തലങ്ങളിൽ വിധിനിർണയം നടത്തിവരുന്ന പ്രശസ്ത നർത്തകികളായ കലാമണ്ഡലം സ്മിത രാജേഷ്, കലാമണ്ഡലം ശാഖി, വൃന്ദ സദാശിവൻ എന്നിവരായിരുന്നു മത്സരാർത്ഥികളിൽ നിന്ന് അർഹരായവരെ തിരഞ്ഞെടുത്തത്.
ശ്രീജിത്ത് കിണ്ണന്റെ സംഘാടനത്തിൽ നടന്ന മത്സരത്തിന്റെ ചിത്രീകരണച്ചുമതല സജിത്ത് ദയാലു നിർവഹിച്ചു. അണു കാവ്യ നാട്യോത്സവം വരുംദിവസങ്ങളിൽ മറ്റ് ജില്ലകളിലേക്ക് കടക്കും. ജില്ലാതല മത്സരങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |