തൃശൂർ: സംസ്ഥാന സർക്കാർ സ്ഥാപനങ്ങളായ സപ്ലൈകോ, ഹോർട്ടികോർപ്പ്, മത്സ്യഫെഡ് എന്നിവിടങ്ങളിൽ നിന്നും പലവ്യഞ്ജനങ്ങൾ, നിത്യോപയോഗ സാധനങ്ങൾ, പച്ചക്കറികൾ മത്സ്യമാംസാദികൾ എന്നിവ ഉപഭോക്താക്കൾക്ക് ഓൺലൈൻ വഴി ഓർഡർ ചെയ്തു വാങ്ങാം. ഇതിനുള്ള സൗകര്യം ജില്ലയിലെ സപ്ലൈകോ പീപ്പിൾസ് ബസാർ തൃശൂരിൽ നിന്ന് ഇന്നലെ മുതൽ ലഭ്യമാക്കിയിട്ടുണ്ട്.
10 കിലോമീറ്റർ ചുറ്റളവിൽ മിതമായ നിരക്കിൽ ഡെലിവറി ചാർജ് ഈടാക്കി എത്തിക്കാനുള്ള സംവിധാനമാണ് നടപ്പാക്കിയിട്ടുള്ളത്. ഉപഭോക്താക്കൾക്ക് വെബ്സൈറ്റ് മൊബൈൽ അപ്ലിക്കേഷൻ വഴി ഓർഡറുകൾ നൽകാം.
Supplyco Trissur People Bazar Ellokart (mobile aap)
WhatsApp no-8089115490
www.ellokart.com
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |