തൃശൂർ : 2989 പേർ രോഗമുക്തരായപ്പോൾ ജില്ലയിൽ 3056 പേർക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 56,091 ആണ്. തൃശൂർ സ്വദേശികളായ 77 പേർ മറ്റ് ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,04,927 ആണ്. 1,47,728 പേരെയാണ് ഡിസ്ചാർജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് 28.75% ആണ്. ഞായാറാഴ്ച്ച സമ്പർക്കം വഴി 3041 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ ഒരാൾക്കും, 10 ആരോഗ്യ പ്രവർത്തകർക്കും, ഉറവിടം അറിയാത്ത 04 പേർക്കും രോഗബാധ ഉണ്ടായി.
കൊവിഡ് സ്റ്റാറ്റസ്
കൊവിഡ് സ്ഥിരീകരിച്ചവർ 2,04,927
രോഗമുക്തരായത് 1,47,728
ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് 28.75%
17 ദുരിതാശ്വാസ ക്യാമ്പ് :
174 കുടുംബങ്ങളെ മാറ്റി
തൃശൂർ : കനത്ത മഴയെയും, രൂക്ഷമായ കടലാക്രമണത്തെയും തുടർന്ന് വീടുകളിൽ വെള്ളം കയറിയതോടെ ജില്ലയിൽ 174 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. 480 പേരാണ് ആകെയുള്ളത്. തൃശൂർ, ചാവക്കാട്, കൊടുങ്ങല്ലൂർ, ചാലക്കുടി താലൂക്കുകളിൽ ആകെ 17 ദുരിതാശ്വാസ ക്യാമ്പുകളാണ് ആരംഭിച്ചത്. കൊടുങ്ങല്ലൂരിലാണ് ഏറ്റവും കൂടുതൽ ക്യാമ്പുകൾ. താലൂക്കിൽ 11 കേന്ദ്രങ്ങളാണ് ആരംഭിച്ചത്. ചാവക്കാട് 3 ഉം, ചാലക്കുടിയിൽ 2 ഉം തൃശൂരിൽ ഒരു ക്യാമ്പുമാണ് തുറന്നിരിക്കുന്നത്.
പുരുഷന്മാർ......202
സ്ത്രീകൾ.......189
കുട്ടികൾ.....89
ആകെ .....480
കൊവിഡ് രോഗികളും
ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയവരിൽ 28 പേർ കൊവിഡ് പൊസിറ്റീവ് ആയവരും 67 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |