SignIn
Kerala Kaumudi Online
Friday, 19 April 2024 7.53 AM IST

ബ്ലാക്ക് ഫംഗസ് തൃശൂരിലും

mucormycosis

മണ്ണുത്തി: കൊവിഡ് ബാധിച്ചവരിൽ കണ്ടുവരുന്ന ബ്ലാക്ക് ഫംഗസ് രോഗ ബാധ (മ്യുക്കോർ മൈക്കോസിസ്) ജില്ലയിൽ ആദ്യമായി ഒരാൾക്ക് സ്ഥിരീകരിച്ചു. നടത്തറ പഞ്ചായത്തിലെ മുളയം വില്ലേജിലെ വലക്കാവ് സ്വദേശിനിക്കാണ് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചത്. മേയ് അഞ്ചിന് കൊവിഡ് ലക്ഷണം കണ്ടു തുടങ്ങിയ ഇവരെ എട്ടിന് ജില്ലാ ആശുപത്രിയിൽ എത്തിച്ചിരുന്നു. തലയുടെ ഒരുവശത്ത് ശക്തമായ തലവേദനയും കണ്ണുകൾക്ക് ചുറ്റും നീരും അനുഭവപ്പെട്ട ഇവരെ 16 ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. മൂക്കിൽ കറുത്ത നിറത്തിലുള്ള പ്യൂപ്പിൾ കണ്ടതിനെ തുടർന്നാണ് സാമ്പിൾ എടുത്ത് പരിശോധനയ്ക്ക് അയച്ചത്. മൂക്കിൽ നിന്നും കറുപ്പ് നിറത്തിലുള്ള ദ്രവം എടുത്താണ് പരിശോധന നടത്തിയത്. തുടർന്നാണ് രോഗത്തിന് സ്ഥിരീകരണമുണ്ടായത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, BLACKFUNGUS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.