SignIn
Kerala Kaumudi Online
Thursday, 25 April 2024 10.05 PM IST

കണ്ടെയ്ൻമെന്റ് സോണുകളിൽ കൂടുതൽ ഇളവുകൾ

contain

തൃശൂർ : 80 ശതമാനത്തിലധികം പഞ്ചായത്തുകളും നഗരസഭ ഡിവിഷനുകളും കോർപ്പറേഷൻ ഡിവിഷനുകളും കണ്ടെയ്ൻമെന്റ് സോണുകളായി തുടരുന്നതായും ഇവിടങ്ങളിൽ ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണം കർശനമായി പാലിക്കണമെന്നും കളക്ടർ എസ്. ഷാനവാസ് പറഞ്ഞു.

അധിക നിയന്ത്രണം പിൻവലിച്ചെങ്കിലും ജാഗ്രതയോടെയുള്ള സമീപനമാണ് ഈ ഘട്ടത്തിൽ ആവശ്യമെന്നും പത്ര സമ്മേളനത്തിൽ പറഞ്ഞു. പാൽ, പത്രം, തപാൽ വിതരണം, പാൽ സൊസൈറ്റി എന്നിവ അനുവദനീയമാണ്. കണ്ടെയ്ൻമെന്റ് സോണുകളിൽ റേഷൻകട, പൊതുവിതരണകേന്ദ്രം, സഹകരണസംഘം സ്റ്റോറുകൾ എന്നിവയ്ക്ക് രാവിലെ 8 മുതൽ 5 വരെ പ്രവർത്തിക്കാം.

വിവാഹച്ചടങ്ങുകളിൽ വധൂവരന്മാർ, മാതാപിതാക്കൾ അടക്കം 10 പേർ മാത്രം മതി. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ രാവിലെ 9 മുതൽ ഒരു മണി വരെ കണ്ണട വ്യാപാരം നടത്താം. വളം, കീടനാശിനി കടകൾ തിങ്കൾ, വർക്ക്‌ഷോപ്പ്, ടയർ റീ സോളിങ് പഞ്ചർ കടകൾ ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 5 വരെ പ്രവർത്തിക്കാം. 24 മണിക്കൂറും പ്രവർത്തിക്കേണ്ട കമ്പനികൾ / ഫാക്ടറികൾ എന്നിവ ആവശ്യമായ ജീവനക്കാരെ മാത്രം വച്ചു പ്രവർത്തിക്കാം.

മറ്റു ഇളവുകൾ

ബേക്കറികൾ വ്യാഴം, ശനി (രാവിലെ 8 ഉച്ചയ്ക്ക് 1 വരെ ഹോം ഡെലിവറി).

പ്രിന്റിംഗ് പ്രസുകൾ, ഫോട്ടോ സ്റ്റുഡിയോകൾ തിങ്കൾ, വെള്ളി (രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെ).

ഇലക്ട്രിക്കൽ, പംബ്ലിംഗ്, പെയിന്റിംഗ് മറ്റു കെട്ടിടനിർമ്മാണ സാമഗ്രികൾ വിൽക്കുന്ന കടകൾ ചൊവ്വ, വ്യാഴം (രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെ).

തുണിക്കടകൾ, സ്വർണക്കടകൾ ബുധനാഴ്ച ( രാവിലെ 8 മുതൽ വൈകീട്ട് 7 വരെ).

പണ്ടം പണയം സ്ഥാപനങ്ങൾ ബുധനാഴ്ച (രാവിലെ 9 മുതൽ വൈകീട്ട് 7 വരെ).

വർക്ക്‌ഷോപ്പുകൾ, ടയർ റിസോളിംഗ്, പഞ്ചർ കടകൾ എന്നിവ ചൊവ്വ, വ്യാഴം, ഞായർ ( രാവിലെ 9 മുതൽ വൈകീട്ട് 5 വരെ).

വളം, കീടനാശിനി കടകൾ തിങ്കൾ , ബുധൻ വെള്ളി ( രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെ).

പലചരക്ക്, പഴം പച്ചക്കറി കടകൾ തിങ്കൾ, ബുധൻ ,വെള്ളി (രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെ വിതണം ആർ.ആർ.ടി.കൾ വഴി).

മത്സ്യ, മാംസകടകൾ ബുധൻ, ശനി ( രാവിലെ 7 മുതൽ ഉച്ചയ്ക്ക് 1 വരെ വിതരണം ആർ.ആർ.ടി.കൾ വഴി ).

സൂപ്പർമാർക്കറ്റുകൾ ഉപഭോക്താക്കൾക്കായി തുറന്നു പ്രവർത്തിക്കാൻ പാടില്ല. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ ഹോം ഡെലിവറി.

ഷെഡ്യൂൾഡ് ബാങ്കുകൾ, സഹകരണ ബാങ്കുകൾ (രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ).

ആയുർവേദ ചികിത്സാ കേന്ദ്രങ്ങൾ, ദന്തൽ ക്ലിനിക്കുകൾ എന്നിവയ്ക്ക് പ്രവർത്തിക്കാൻ അനുമതി,

കേബിൾ, ഡിടി.എച്ച് സർവ്വീസുകൾ അനുവദനീയം. വിവാഹത്തിന് 10 പേരെ മാത്രം പങ്കെടുപ്പിക്കാം.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്രെയിനിംഗ് സ്ഥാപനങ്ങൾ, കോച്ചിംഗ് സെന്ററുകൾ പ്രവർത്തിക്കാൻ പാടില്ല.

മലഞ്ചരക്ക് കടകൾ ശനിയാഴ്ച (രാവിലെ 8 മുതൽ വൈകീട്ട് 5 വരെ ).

കോഴിത്തീറ്റ, കാലിത്തീറ്റ കടകൾ ബുധനാഴ്ച (രാവിലെ 8 മുതൽ വൈകീട്ട് 5 വരെ).

പാലിയേറ്റീവ് കെയർ സർവ്വീസുകൾക്ക് പ്രവർത്തിക്കാം. പ്രൈവറ്റ് സെക്യൂരിറ്റി സർവ്വീസ് അനുവദനീയം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, CONTAIN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.