SignIn
Kerala Kaumudi Online
Thursday, 25 April 2024 4.30 AM IST

വീണ്ടും ഓൺലൈൻ ക്ളാസിലേക്ക്, പാഠപുസ്തക വിതരണത്തിന് റെക്കാഡ് വേഗം

book

തൃശൂർ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും വിദ്യാർത്ഥികൾ ഓൺലൈൻ പഠനമുറികളിലെത്തുമ്പോൾ, സൊസൈറ്റികളിലേക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണം ഭൂരിഭാഗവും പൂർത്തിയായി. കെ.ബി.പി.എസ്. ജില്ലയിലെ നിശ്ചിത കേന്ദ്രത്തിൽ പുസ്തകങ്ങൾ ഇറക്കിയശേഷം ബാക്കിയെല്ലാ ജോലികളും നിർവഹിക്കുന്നത് കുടുംബശ്രീ പ്രവർത്തകരാണ്.

സൊസൈറ്റികളിൽ പുസ്തകം ഇറക്കുന്നതും സി.ഡി.എസ് പ്രവർത്തകരാണ്. കാൽഡിയൻ സ്‌കൂളിലാണ് ജില്ലയിലെ പുസ്തകങ്ങളുടെ സോർട്ടിംഗ്. ഈ മാസം ഏഴിന് മുമ്പേ വിതരണം പൂർത്തിയാകുമെന്ന് ഇതോടെ ഉറപ്പായി. ഒൻപത്, പത്ത് ക്‌ളാസുകളിലെ പാഠപുസ്തകങ്ങളാണ് ഇപ്പോൾ ജില്ലയിൽ അവസാനമായി എത്തിയിട്ടുള്ളത്. സ്‌കൂളുകളിൽ പാഠപുസ്തകങ്ങൾ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ഘട്ടം ഘട്ടമായി രക്ഷിതാക്കളെ വിളിച്ചുവരുത്തി വിതരണം ചെയ്യും.

ലോക്ക് ഡൗൺ കാരണം എത്തിപ്പെടാൻ കഴിയാത്ത സ്ഥലങ്ങളിലാണ് വിതരണം ചെയ്യാൻ ബാക്കിയുള്ളത്. അതേസമയം, ജൂൺ 1ന് നടക്കുന്ന ഓൺലൈൻ പ്രവേശനോത്സവത്തിനുള്ള തിരക്കിലാണ് അദ്ധ്യാപകർ. വിക്ടേഴ്‌സ് ചാനലിൽ സംസ്ഥാനതല പ്രവേശനോത്സവം കഴിഞ്ഞാൽ സ്‌കൂൾതലത്തിൽ ഓൺലൈനായി പ്രവേശനോത്സവം നടത്തണമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശം. ഗൂഗിൾ മീറ്റ് പ്ലാറ്റ്‌ഫോം വഴിയാകും ഇത്. വലിയ സ്‌കൂളുകളിൽ ക്ലാസ് തല പ്രവേശനോത്സവവുമുണ്ടാകും. വെർച്വൽ പ്രവേശനോത്സവം സ്‌കൂൾതലത്തിലും വിദ്യാർത്ഥികളുടെ വീടുകൾ കേന്ദ്രീകരിച്ചും നടത്തും. മുൻവർഷം പ്രക്ഷേപണം ചെയ്ത ക്ലാസുകൾ ഭേദഗതി വരുത്തിയാണ് വിദ്യാർത്ഥികളിലേക്കെത്തിക്കുക. സമഗ്രശിക്ഷ കേരളയുടെയും കൈറ്റ്, ഡയറ്റ് എന്നിവയുടെയും പിന്തുണയുണ്ടാകും.

വിതരണത്തിന്റെ നാൾ വഴികൾ

വിതരണം ചെയ്യാനുള്ള പുസ്തകങ്ങൾ: 21.5 ലക്ഷം
വിതരണം ചെയ്തത് : 18 ലക്ഷം

സ്‌കൂൾ സൊസൈറ്റികൾ : 222
ലഭ്യമായ വിതരണവാഹനങ്ങൾ: മൂന്ന്
തൊഴിൽ ലഭിച്ച കുടുബശ്രീ പ്രവർത്തകർ: 1600 ഓളം


ഓൺലൈനായി ജനപ്രതിനിധികളും

ജില്ലയിലെ ജനപ്രതിനിധികളെ ഓൺലൈനായി പ്രവേശനോത്സവത്തിൽ പങ്കെടുപ്പിക്കണമെന്നും അദ്ധ്യാപകർക്ക് നിർദ്ദേശമുണ്ട്. എന്നാൽ പാഠപുസ്തക വിതരണം, ഭക്ഷ്യക്കിറ്റ് വിതരണം, അർഹതാ വിഭാഗങ്ങൾക്കുള്ള സ്‌റ്റൈപൻഡ് വിതരണം എന്നിങ്ങനെ നിരവധി ജോലികളുള്ള അദ്ധ്യാപകരിൽ ഭൂരിഭാഗം പേർക്കും കൊവിഡ് ജോലിയും ഏൽപ്പിച്ചിട്ടുണ്ട്. കൊവിഡ് സെന്ററുകളുടെ ചുമതല, ആർ.ആർ.ടികളുടെ മേൽനോട്ടം എന്നിവയും അദ്ധ്യാപകർക്കുണ്ട്. അധികചുമതലകളിൽ അദ്ധ്യാപകർ പ്രതിഷേധമുയർത്തിയിട്ടുണ്ട്.

കുടുംബശ്രീയെ ഏൽപ്പിച്ചതിനാലാണ് പെട്ടെന്ന് പാഠപുസ്തകങ്ങൾ വിതരണം ചെയ്യാനാകുന്നത്. ഈ ലോക്ക് ഡൗൺ കാലത്ത് കുടുംബശ്രീയിലെ നിരവധി പേർക്ക് തൊഴിൽ നൽകാൻ കഴിഞ്ഞുവെന്നതും ശ്രദ്ധേയമാണ്.

കെ.വി ജ്യോതിഷ് കുമാർ
ജില്ലാ മിഷൻ കോ ഓർഡിനേർ, കുടുംബശ്രീ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, ONLINE, CLASS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.