തൃശൂർ: ജില്ലയിൽ 1447 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1212 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9,968 ആണ്. തൃശൂർ സ്വദേശികളായ 86 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നലെ - 13.86%
ഇന്നലെ
രോഗ ബാധിതർ
60 വയസിനുമുകളിൽ 107 പുരുഷൻമാരും 120 സ്ത്രീകളും പത്ത് വയസിനു താഴെ 74 ആൺകുട്ടികളും 57 പെൺകുട്ടികളുമുണ്ട്.
വാക്സിൻ സ്വീകരിച്ചവർ 7,51,941
തൃശൂർ: ജില്ലയിൽ ഇതുവരെ കൊവിഡ് പ്രതിരോധ വാക്സിന്റെ ആദ്യഡോസ് 7,51,941 പേരും രണ്ടാം ഡോസ് 1,78,648 പേരും സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |